kunnkode
കോവിഡാനന്തര ഹോമിയോ ക്ലിനിക്കിൻ്റെ ഉദ്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത് പ്രസിഡൻ്റ് അദബിയ നാസറുദ്ദീൻ നിർവഹിച്ചപ്പോൾ

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോപ്പതി വകുപ്പും സംയുക്തമായുള്ള കൊവിഡാനന്തര ഹോമിയോ പ്രാഥമിക ചികിത്സ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസറുദ്ദീൻ ഡിസ്പെൻസറിക്ക് വേണ്ട പ്രതിരോധ സാമഗ്രികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൗമ്യാഫിലിഫ്, കെ.ആർ.ശ്രീകല, പഞ്ചായത്തംഗം ലീനാസുരേഷ് എന്നിവർ സംസാരിച്ചു.