investigation

കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. റോ,​ എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികളും രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന.

തമിഴ്നാട് ക്യൂ ബ്രാഞ്ചിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്നാണ് റോ വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങിയത്.

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരെ ക്യൂ ബ്രാഞ്ച് നാലുമാസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം സംസ്ഥാന ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് വേരുകളുള്ള ഈ സംഘത്തിലെ ചിലർ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള ചിലരെ തുടർച്ചയായി വിളിച്ചതിന്റെ തെളിവുകളും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിടികൂടിയവരിൽ നിന്ന് പാക്കിസ്ഥാൻ കറൻസിയും ലഘുലേഖകളും കണ്ടെത്തിയത് ക്യൂ ബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ക്യൂ ബ്രാഞ്ച് റോയെയും എൻ.ഐ.എയെയും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​പ​രീ​ക്ഷ​ണ​ ​ശേ​ഷം​ ​ഉ​പേ​ക്ഷി​ച്ച​വ​യെ​ന്നാണ് ​സൂ​ച​ന.​ ​ തോ​ട്ട​ത്തി​ൽ​ ​ആ​യു​ധ​ ​പ​രി​ശീ​ല​നം​ ​ന​ട​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ബോം​ബ് ​നി​ർ​മ്മാ​ണ​വും​ ​പ​രീ​ക്ഷ​ണ​വും​ ​ന​ട​ത്തി​യ​താ​യും​ ​ഇ​തോ​ടെ​ ​വ്യ​ക്ത​മാ​യി.​ ​

ര​ണ്ട് ​ജ​ലാ​റ്റി​ൻ​ ​സ്റ്റി​ക്ക്,​ ​നാ​ല് ​ഡി​റ്റ​ണേ​റ്റ​റു​ക​ൾ,​ ​ഒ​മ്പ​ത് ​ബാ​റ്റ​റി,​ ​വ​യ​റു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഫോ​റ​സ്റ്റ് ​ബീ​റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ​ന​ത്തി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​രു​ ​രൂ​പ​ ​നാ​ണ​യ​ത്തി​ന്റെ​ ​വ്യാ​സ​വും​ ​ഏ​ക​ദേ​ശം​ ​മു​പ്പ​ത് ​സെ​ന്റീ​മീ​റ്റ​ർ​ ​നീ​ള​വു​മു​ള്ള​താ​ണ് ​ജ​ലാ​റ്റി​ൻ​ ​സ്റ്റി​ക്കു​ക​ൾ.​

​ജ​നു​വ​രി​യി​ലാ​ണ് ​ക​ശു​മാ​വി​ൻ​തോ​ട്ടം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ആ​യു​ധ​ ​പ​രി​ശീ​ല​നം​ ​ന​ട​ന്ന​താ​യ​ ​വി​വ​രം​ ​പു​റ​ത്താ​യ​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പൊ​ലീ​സും​ ​മ​റ്റ് ​ഏ​ജ​ൻ​സി​ക​ളും​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ക്കു​ക​യും​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യും​ ​ചെ​യ്ത​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തോ​ട്ട​ത്തി​ൽ​ ​ബീ​റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​പ​തി​വാ​യി​രു​ന്നു.​ ​

കാര്യമായെടുക്കാതെ കേരള പാെലീസ്

ട്രിച്ചി കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ പത്തനാപുരത്തും പുനലൂരും തെന്മലയിലും വരുന്നതായുള്ള സൂചനകളുമുണ്ട്. ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ലം​ ​മു​ത​ൽ​ ​പ​ത്ത​നാ​പു​ര​ത്തെ​ ​ആ​യു​ധ​ ​പ​രി​ശീ​ല​നം​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത് ​വ​ന്ന​താ​ണെ​ങ്കി​ലും​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സോ​ ​സം​സ്ഥാ​ന​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​മോ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മ​തി​യാ​യ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തി​യി​ല്ലെ​ന്ന​താ​ണ് ​വാ​സ്ത​വം.

ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിർമ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ​ സം​ശ​യ​നി​ഴ​ലി​ലു​ള്ള​ ​പ​ല​രു​ടെ​യും​ ​ഫോ​ൺ​ ​കോ​ളു​ക​ളും​ ​ഡി​റ്റ​നേ​റ്റ​റു​ക​ൾ​ ​വാ​ങ്ങി​യ​ ​ദി​വ​സ​ത്തെ​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​നു​ക​ളും​ ​മ​റ്റ് ​തെ​ളി​വു​ക​ളും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ തെളിവുകൾ തേടുകയാണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം. ​

പത്തനാപുരത്തെ വനമേഖല കേന്ദ്രീകരിച്ച് മൂന്നുവർഷം മുമ്പ് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.