kpoa
റോട്ടറി ക്ലബ് ഒഫ് ക്വയ്‌ലോൺ വെസ്റ്റ് പ്രസിഡന്റ് ലജപതി കണ്ണനിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നു

കൊല്ലം: കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥർക്ക് കൊവിഡ് സുരക്ഷാ സാമഗ്രികളുമായി ക്വയ്ലോൺ വെസ്റ്റ് റോട്ടറി ക്ലബ് പ്രവർത്തകർ സിറ്റി പൊലീസ് ആസ്ഥാനത്തെത്തി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ പൊലീസ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ക്ലബ് പ്രസിഡന്റ് ലജപതി കണ്ണനിൽ നിന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഏറ്റുവാങ്ങി. അഡി. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എസ്.വൈ. സുരേഷ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. ജയകുമാർ, സെക്രട്ടറി എം.സി. പ്രശാന്തൻ, സംസ്ഥാന കമ്മിറ്റിയംഗം സുനി, ജില്ലാ ജോയിന്റ് സെക്രട്ടറി ഉദയൻ, റോട്ടറി ക്ലബ് ഒഫ് ക്വയ്‌ലോൺ വെസ്റ്റ് ഭാരവാഹികളായ പ്രഭൂ ശ്രീനിവാസൻ, എ. അശോക് കുമാർ, കെ.പി.എ കൊല്ലം സിറ്റി സെക്രട്ടറി ജിജു സി. നായർ തുടങ്ങിയവർ പങ്കെടുത്തു. 5000ത്തിൽ അധികം എൻ 95 മാസ്‌കുകളും 200ൽ അധികം സാനിറ്റൈസറുമാണ് ആദ്യ ഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്.