chathanoor
ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിൽ സുകൃതം പദ്ധതിയുടെ ഭാഗമായി നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സുകൃതം പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് സതീശൻ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പ്രമോദ്, പ്രഥമാദ്ധ്യാപിക കമലമ്മ, എച്ച്. അജയൻ, സുകൃതം അംഗങ്ങളായ വി. ഷൈജു, പി. സുജു. എ. വർഗീസ്, അൻവർ, സുകൃതം സെക്രട്ടറി റാണി സാം എന്നിവർ പങ്കെടുത്തു.

മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള പഠനസഹായ പദ്ധതിയായ സുകൃതത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിവിധ ക്ലാസുകളിലെ 27 കുട്ടികളുടെ മുഴുവൻ പഠനച്ചെലവും ഏറ്റെടുത്തതായി പ്രസിഡന്റ് സുമേഷ് അറിയിച്ചു.