കൊല്ലം: കൊറ്റങ്കര പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല നേതൃസംഗമം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റിയംഗം പി. ഉഷാകുമാരി യോഗം ഉദ്‌ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എൻ. പ്രഭാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷണ്മുഖദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റിയംഗം എൽ. പത്മകുമാർ എന്നിവർ സംസാരിച്ചു. കുറ്റിച്ചിറ കേരളോദയം ഗ്രന്ഥശാലാ സെക്രട്ടറി എം. മധു സ്വാഗതവും കേരളപുരം എസ്.ആർ.സി ഗ്രന്ഥശാലാ സെക്രട്ടറി ബി. പത്മകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രന്ഥശാലകളിലെ ബാലവേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.