phot
പുനലൂർ മർക്കറ്റ്-മരുതമൺ പായോരത്തെ ഓടയിൽ ചരിഞ്ഞ വാൻ

പുനലൂർ: മാർക്കറ്റ്-മരുതമൺ പാതയോരത്തെ ഓടയിൽ നിയന്ത്രണം വിട്ട വാൻ ഓടയിലേക്ക് ചരിഞ്ഞു അപകടം ഒഴിവായി. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മേൽ മൂടി ഇല്ലാത്തതാണ് വാഹനത്തിന്റെ മുൻ ചക്രം ഓടയിൽ ചരിയാൻ കാരണം. ഇത് വഴി കടന്ന് പോയ മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ നാട്ടുകാർ വാൻ ഉയർത്തി മാറ്റി.