കുന്നത്തൂർ : ആയിക്കുന്നം കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻ പിള്ള മെമ്മോറിയൽ 56-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ചെറുകുന്നത്ത് രാജേന്ദ്രൻ പിള്ള, മംഗലത്ത് ബാബുപ്പിള്ള, ഓമനക്കുട്ടൻ പിള്ള, സഹദേവൻ പിള്ള, രാധാകൃഷ്ണ പിള്ള, അനുകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.