കുണ്ടറ: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. പെരുമ്പുഴ മുണ്ടയ്ക്കൽ ജയന്തി കോളനിയിൽ ചരുവിള പുത്തൻവീട്ടിൽ സിബിയെയാണ് (29) കുണ്ടറ പൊലീസ് പിടികൂടിയത്. യുവാവിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് മാനഭംഗപ്പെടുത്തിയത്. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ സിബി മുങ്ങി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.