ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കെ.എസ് പുരം സുധീറിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടായ റോഡിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിക്കുന്നു
കരുനാഗപ്പള്ളി: വെള്ളക്കെട്ടായ റോഡിൽ വാഴനട്ട് കോൺഗ്രസ് പുന്നക്കുളം മേഖലാ കമ്മിറ്റിയുടെ പ്രതിഷേധം. കുലശേഖരപുരം പഞ്ചായത്തിലെ പുന്നക്കുളം പൂച്ച കടവ് - മൈത്രി ജംഗ്ഷൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. പത്തു വർഷത്തിനു മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് റോഡിന്റെ നവീകരണം നടത്തിയതല്ലാതെ പിന്നീട് യാതൊരു ചെയ്തിട്ടില്ല. കൊച്ചാലുംമൂട്, പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കെ.എസ് പുരം സുധീർ ധർണ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് മുൻ ഓഫീസർ അബ്ദുൽസലാം, നാസിം, രാമചന്ദ്രൻ, ചൗധരി, മത്തായി, ബാബു, ശിഹാബുദ്ദീൻ, പൊടിമോൻ, അഫ്സൽ, അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.