ആയൂർ: ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് ആയൂർ നിവാസികൾക്കായി ഇന്ന് രാവിലെ 10.30ന് ആയൂർ ഗവ.എൽ.പി.എസിൽ വച്ച് ആന്റിജൻ ടെസ്റ്റ് നടത്തുന്നു. കൊവിഡ് 19 ടി.പി.ആർ റേറ്റ് ഉയർന്ന സാഹചര്യത്തിലാണ് വിശദമായ വിലയിരുത്തലിനുവേണ്ടി ആയൂരിലെ ഓട്ടോ,ടാക്സി, പെട്രോൾ പമ്പ്, കശുഅണ്ടി ഫാക്ടറി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കായി പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്.