sam1
എ ഐ വൈ എഫ് കൊല്ലം ജില്ലാ കമ്മിറ്റി ഗാന്ധിഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാം കെ ഡാനിയൽ നിർവഹിക്കുന്നു

കൊല്ലം : എ .ഐ .വൈ. എഫ് കൊല്ലം ജില്ലാ കമ്മിറ്റി ഗാന്ധിഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ നിർവഹിച്ചു. യോഗത്തിൽ എ .ഐ .വൈ .എഫ് സംസ്ഥാനകമ്മിറ്റി അംഗം വി .എസ്. പ്രവീൺ കുമാർ അദ്ധ്യക്ഷനായി. ഗാന്ധി ഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ ,​എ ,​ഐ ,​വൈ,​ എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി , എ.ഐ.​എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ , എ .ഐ. വൈ .എഫ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ചിറ്റൂർ , ഗാന്ധിഭവൻ വൈസ് ചെയർമാർ അമൽ ജില്ലാ എക്സി കൂട്ടിവ് അംഗം എസ് അർഷാദ് , പത്തനാപുരം മണ്ഡലം പ്രസിഡന്റ് വിഷ്ണു ഭഗത്ത് എന്നിവർ സംസാരിച്ചു.