ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ ഏഴു പഞ്ചായത്തുകളിലായി 672 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആയിരത്തിലധികം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. മിക്ക പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുള്ളത് ആശങ്ക പരത്തുന്നുണ്ട്. മൈനാഗപ്പള്ളിയിലാണ് ഏറ്റവുമധികം രോഗികളുള്ളത് (212). ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കൊവിഡ് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ
ശാസ്താംകോട്ട : 132
മൈനാഗപ്പള്ളി : 212
പോരുവഴി : 92
പടിഞ്ഞാറെ കല്ലട : 65
ശൂരനാട് സൗത്ത് :74
ശൂരനാട് വടക്ക് : 48
കുന്നത്തൂർ : 49