കൊല്ലം: കൊട്ടിയം സുനിത ബിൽഡിംഗിൽ പി. ജലാലുദീൻ (87) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയം യൂണിറ്റ് മുൻ പ്രസിഡന്റ്, രക്ഷാധികാരി, ആയിരംതെങ്ങ് മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ്, രക്ഷധികാരി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: നദീറാബീവി. മക്കൾ: സുനിത (എം.ഇ.എസ് എൻജിനിയറിംഗ് കോളേജ്, ചാത്തന്നൂർ ), സക്കീർ ഹുസൈൻ, സജിത. മരുമക്കൾ: ഷെറഫുദീൻ (കോടിയാട്ട് മെഡിക്കൽസ്, കൊട്ടിയം ), ബീഗം നാസ്, നിസാർ.