arif
ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സി.ടി.എം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ, വിദ്യാഭ്യാസ സഹായ വിതരണം എ.എം. ആഫിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സി.ടി.എം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ, വിദ്യാഭ്യാസ സഹായ വിതരണം എ.എം. ആഫിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഓച്ചിറ, കൃഷ്ണപുരം, ക്ലാപ്പന, കെ.എസ് പുരം ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത ആയിരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി, കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാനി കുരുമ്പോലിൽ, കൃഷ്ണപുരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ. കൃഷ്ണകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം സുൽഫി ഷെറിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലത പ്രകാശ്, അഭി, ഗീതാരാജു, ദിലീപ് ശങ്കർ, സന്തോഷ്‌ അനേത്ത്, നേതാക്കളായ പി.ബി. സത്യദേവൻ, ബി.എസ്. വിനോദ്, മധു തുടങ്ങിയവർ സംസാരിച്ചു. മെഹർഖാൻ ചേന്നല്ലൂർ സ്വാഗതം പറഞ്ഞു.