sndp
നെല്ലിപ്പള്ളി ശാഖ സെക്രട്ടറി സി.വി.സന്തോഷ് കുമാർ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു.യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ,ശാഖ പ്രസിഡൻറ് സി.വി.അഷോർ തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം നെല്ലിപ്പള്ളി 3157-ാംനമ്പർ ശാഖയിൽ ഗുരു കാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ നിർമ്മല സത്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.വി.അഷോർ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ, ശാഖ വൈസ് പ്രസിഡന്റ് എസ്.ഹരിലാൽ, ദേവസ്വം സെക്രട്ടറി ആർ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ശാഖസെക്രട്ടറി സി.വി.സന്തോഷ് കുമാർ കിറ്റുകൾ വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ ജെ.ആർ.സുദീപ്കുമാർ, സി.അശോക് കുമാർ, എസ്.സജികുമാർ, ഡി.ആർ.കണ്ണൻ, വനിതസംഘം ശാഖ പ്രസിഡന്റ് സുശീല വിശ്വനാഥൻ, സെക്രട്ടറി രാധിക സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.