neendakara

കൊല്ലം: ജില്ലയിലെ ഹാർബറുകളിൽ നിലനിന്നിരുന്ന ഒറ്റ, ഇരട്ട അക്ക നിയന്ത്രണം നിബന്ധനകൾക്ക് വിധേയമായി ജില്ലാ കളക്ടർ പിൻവലിച്ചു. ട്രോളിംഗ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ യാനങ്ങൾ ഹാർബറിൽ എത്തുകയില്ലെന്ന നിഗമനത്തിലാണ് നിയന്ത്രണം പിൻവലിച്ചത്. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിലെ ലേലഹാളുകളുമായി ബന്ധപ്പെട്ട് 705 യാനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ 600 ഓളം യാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ മേയ് 22 മുതലാണ് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഹാർബറുകളിൽ ആരംഭിച്ചത്.