പടിഞ്ഞാറേ കല്ലട : കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മയുടെ ശ്രമഫലമായി പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പുതുതായി സ്ഥാപിച്ച ജിയോ മൊബൈൽ ടവറിന്റ ഉദ്ഘാടനവും കുട്ടികൾക്കായുള്ള സ്മാർട്ട് ടി.വിയുടെ വിതരണവും ഇന്ന് രാവിലെ 9.30ന് നടക്കും. പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിക്കും. കല്ലട സൗഹൃദം കൂട്ടായ്മ പ്രസിഡന്റ് വിനോജ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി കെ. മഹേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ത്രിദീപ് കുമാർ തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി ആർ.സി. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഉമ്മൻ രാജു നന്ദിയും പറയും.