ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഓഫീസ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശൻ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, സുൽഫിയ, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, പി.ആർ. വസന്തൻ, സൂസൻ കോടി, ഓച്ചിറ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാർ, ഡോ. മിനിമോൾ, ഡോ. ഷമീർ, വിജയ കമൽ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. സോമൻ പിള്ള, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എലമ്പടത്ത് രാധാകൃഷ്ണൻ, അമ്പാട്ട് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.