bypass

കൊല്ലം: കുരീപ്പുഴ ബൈപ്പാസ് റോഡിലെ ടോൾ പ്ലാസയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ഇന്നു മുതൽ സൗജന്യ യാത്രാ പാസ് ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റേഷൻ കാർഡ്, ആധാർ കാർഡ്, വാഹനത്തിന്റെ ആർ.സി ബുക്ക് രേഖകൾ ടോൾ പ്ലാസയിൽ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുക. ഇതേ രേഖകൾ ഹാജരാക്കുന്ന 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഒരു മാസത്തേക്ക് 285 രൂപയ്ക്കും പാസ് അനുവദിക്കും. ഫോൺ: 9689928537, 9550692634.