ഉമയനല്ലൂർ: ഉമയനല്ലൂർ പട്ടരുമുക്ക് ഭാഗങ്ങളിലെ വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് പതിവായി പെട്രോൾ മോഷണം പോകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പട്ടരുമുക്ക് കളീക്കൽ വീട്ടിൽ സക്കീർഹുസൈന്റെ ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയിരുന്നു. കൊട്ടിയം പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.