കൊല്ലം: കൊവിഡ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്ന സാഹചര്യത്തിൽ അടച്ച മത്സ്യമാർക്കറ്റുകൾ തുറക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഒഴിവാക്കി പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുവാദം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ വില ലഭിക്കുന്നതിന് മാർക്കറ്റുകൾ പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. ബെയ്സിലാൽ, സെക്രട്ടറി എ. അനിരുദ്ധൻ എന്നിവർ ആവശ്യപ്പെട്ടു.