കൊല്ലം: മത്സ്യത്തൊഴിലാളികൾക്കും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ട്രോളിംഗ് നിരോധന സമയത്ത് വാക്‌സിനേഷൻ നൽകുന്നതിന് മുൻഗണന നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തൊഴിലിൽ ഏർപ്പെടാൻ സാധിക്കൂവെന്ന വ്യവസ്ഥ തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വാക്സിൻ ഉറപ്പാക്കിയാൽ രോഗവ്യാപനം തടയാൻ കഴിമെന്നും എം.പി പറഞ്ഞു.