എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണം ആചരിക്കും. നാളെ മുതൽ ജൂലായ് 7 വരെ നടക്കുന്ന വായനപക്ഷാചരണതിൽ വായനശാല ബാലവേദി, യുവവേദി, വനിതാവേദി അംഗങ്ങളുടെ വായന മത്സരങ്ങൾ, പ്രമുഖ വ്യക്തികളുടെ അനുസ്മരണങ്ങൾ, ഗ്രന്ഥശാലയിലേക്ക് പുസ്തകം സമാഹരിക്കൽ, പ്രതിഭാസംഗമം,സംവാദം, പ്രശ്നോത്തരി, അമ്മവായന തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.