അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ പനച്ചവിള ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കൊവിഡാനന്തര ക്ലീനിക് ആരംഭിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി , ഇടമുളയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ്, വാർഡ് മെമ്പർ രാജീവ് കോശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊവിഡിന് ശേഷം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കാണ് ചികിത്സ. എല്ലാ തിങ്കൾ ,ശനി ദിവസങ്ങളിലും രാവിലെ 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഈ സ്പെഷ്യൽ ക്ലീനിക് പ്രവർത്തിക്കുന്നത്. ആവശ്യമുള്ളവർ ആശുപത്രി നമ്പരായ 0475 2276565എന്ന നമ്പരിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. .ആർ.എസ്. പ്രശാന്ത് അറിയിച്ചു.