കൊട്ടാരക്കര : കാരുവേലിൽ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ക്ഷീര കർഷർക്ക് അരി, പച്ചക്കറി ,മാസ്ക്ക്, സോപ്പ്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണം സംഘം പ്രസിഡന്റ് പി.സജീവ് ബാബു ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ സജി പണിക്കർ, രാജേന്ദ്രൻ, കെ.മാത്യു, സുലജ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സബ്സിഡി വൈക്കോൽ വിതരണവും നടന്നു. സംഘം ക്ഷീര കർഷകർക്കുവേണ്ടി പൾസ് ഓക്സീമീറ്റർ വാങ്ങുകയും ടെസ്റ്റു നടത്തുകയും ചെയ്തു.