bjp
വനം കൊള്ളക്കെതിരെ ബി.ജെ പി.കൊട്ടാരക്കരയിൽ നടത്തിയ നിൽപ്പു സമരം

കൊട്ടാരക്കര: പട്ടയഭൂമിയിലെയും വനഭൂമിയിലെയും വൻമരങ്ങൾ വെട്ടിമാറ്റുന്നതിന് കൂട്ടുനിന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ക്യാമ്പ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷാലു കുളക്കട, രാജഗോപാൽ, അരുൺ, ഹരി, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അനീഷ്, ജനറൽ സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ ഓഫീസിന് മുന്നിൽ തേക്കിൻ തൈനട്ട് പ്രതിഷേധിച്ചു. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര വനം വകുപ്പ് ഓഫീസിന് മുന്നിൽ മരതൈകൾ നട്ട് പ്രതിഷേധിച്ചു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പ്രേം വല്ലം, മണ്ഡലം ജനറൽ സെക്രട്ടറി അബീഷ് വിനായക, ദീപു, വിജിൽ വയയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

മഹിളാ മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പ്രസന്ന ശ്രീഭദ്ര ഉദ്ഘാടനം ചെയ്തു. പ്രസീദ സേതു, അമ്പിളി, സുകുമാരി സുനിൽ, സുജാത, രമണി അമ്മ എന്നിവർ പങ്കെടുത്തു.