ഓയൂർ: മരുതമൺപള്ളി എസ്.എൻ. വി യു. പി സ്കൂൾ സമ്പൂർണ ഓൺലൈൺ പഠന വിദ്യാലയമാക്കി. സ്കൂളിലെ സ്മാർട്ട് ഫോൺ ഇല്ലാത്ത 26 വിദ്യാർത്ഥികൾക്ക് പുതിയ ഫോൺ വാങ്ങി നല്കിയാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ജി .എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ശ്യാമ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും പ്രവാസികളും പ്രദേശവാസികളും ചേർന്നാണ് സ്കൂളിലേയ്ക്ക് ആവശ്യമായ 26 സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയിത്. ചടങ്ങിൽ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജസി റോയി,
ജില്ലാ പഞ്ചായത്തംഗം ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി. ബിന്ദു. വാർഡ് മെമ്പർ വിനീത ജോൺ, ആർ.വരദരാജൻ,കെ ഉദയൻ ,ബി ഉദയൻ,സത്യദാസ് എന്നിവർ സംസാരിച്ചു. എച്ച്.എം ആർ. മഞ്ചു സ്വാഗതവും സ്റ്രാഫ് സെക്രട്ടറി എൻ. ബിനു നന്ദിയും പറഞ്ഞു.