ശാസ്താംകോട്ട: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രധിഷേധിച്ച് ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. മൈനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. സി.എസ്. രതീശൻ, അനിൽ കുട്ടൽ, സീന സുരേഷ്, രജിത്ത്, രഘുവരൻ, വിദ്യാധരൻ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വടക്കൻ മൈനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, തോട്ടും മുഖം പോസ്റ്റോഫീന് മുന്നിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജുകോശി വൈദ്യൻ, അരിനല്ലൂർ പോസ്റ്റോഫീസിന് മുന്നിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, വേങ്ങ പോസ്റ്റോഫീസിന് മുന്നിൽ വൈ. നജിം, മൈനാഗപ്പളി ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ചിറക്കുമേൽ ഷാജി, മൈനാഗപ്പള്ളി ബി.എസ്.എൻ.എൽ ഒാഫീസിന് മുന്നിൽ തടത്തിൽ സലിം എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.