ചവറ: ശങ്കരമംഗലം മൃഗാശുപത്രിക്ക് സമീപം ദേശീയപാതയോട് ചേർന്നുനിൽക്കുന്ന മാവിൽ മദ്യലഹരിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. പന്മന ആക്കൽ ഭാഗം സനോജ് ഭവനത്തിൽ സനോജാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് 3.30 ആരോ കയറുമായി മരത്തിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ ഓഫിസർ രാജേഷും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാവിൻ കയറി കുരുക്കഴിച്ച് താഴെയിറക്കി. ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.