കൊല്ലം: പെട്രോൾ വിലവർദ്ധനവിനെതിരെ എൻ.സി.പി കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി മുക്കിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പെരുമ്പുഴ എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബനഡിക്ട് വിൽജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ബിജു കരുവ, വൈസ് പ്രസിഡന്റ് യേശുദാസ് കുണ്ടറ, ജനറൽ സെക്രട്ടറി ബിനീഷ് പേരയം, വിഷ്ണു, എൻ.എം.സി ജില്ലാ വൈസ് പ്രസിഡന്റ് ഡോളി വിൽജൻ, അനിൽകുമാർ, സുധീഷ്, നളൻ തുടങ്ങിയവർ സംസാരിച്ചു.
ഇരവിപുരത്ത് പ്രതിഷേധം
എൻ.സി.പി ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം ബ്ലോക്ക് പ്രസിഡന്റ് വാളത്തുംഗൽ രാജൻ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് അംഗം സനൽകുമാർ, രാജൻ ബീച്ച്റോഡ്, സുജിത്ത് പ്രാക്കുളം, സ്റ്റാൻലി, ജിജു, സ്റ്റാലിൻ, അനിലൻ, ഡെക്ലസ് എന്നിവർ പങ്കെടുത്തു.