ഇരവിപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിക്ക് മുന്നിൽനിൽപ്പ് സമരം നടത്തി. ജമാഅത്ത് പ്രസിഡന്റ് ഡോ. എ. യൂനുസ് കുഞ്ഞ്, സെക്രട്ടറി അബ്ദുൽ റഹുമാൻ, ഖജാൻജി അൻസാരി, ഭാരവാഹികളായ യഹിയ, കിട്ടന്റഴികത്ത് വൈ. ഇസ്മായിൽ കുഞ്ഞ്, ചീഫ് ഇമാം മൺസൂർ ഹുദവി എന്നിവർ നേതൃത്വം നൽകി.