കൊട്ടിയം: ഇന്ധനവില വർദ്ധനവിനെതിരെ ആർ.എസ്.പി വടക്കേവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കേരള ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ഡി. ബാബു ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞ്, ഐക്യ മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സജിത ഷാജഹാൻ, എൽ. രാജേന്ദ്രൻ, ആർ. ശിവൻപിള്ള, ഡി. സോമരാജൻ, സലീന, സുരേഷ് ബാബു, ജയദേവൻ, സരിത ബാബു, എൻ. നവാസ്, സാബുലാൽ, സോമൻ അപ്സര, പുന്തലത്താഴം രാജു എന്നിവർ സംസാരിച്ചു.