കുന്നിക്കോട് : പത്തനാപുരം താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ 200 മൊബൈൽ ഫോണുകളും 35 ടി.വികളും വിതരണം ചെയ്തു. പി. രാമചന്ദ്രൻ നായർ (മാമിസാർ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മൊബൈൽ ഫോണും ടി.വി.യും നൽകിയത്. ആദ്യ ഘട്ടത്തിൽ 500 മൊബൈൽ ഫോണുകളും 50 ടി.വികളും നൽകും.'വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തടസപ്പെടരുത് ' എന്ന ആശയം മുൻനിറുത്തിയാണ് മൊബൈൽ ഫോണുകളും ടി.വി.കളും നൽകുന്നതെന്ന് ട്രസ്റ്റിന്റെ ചെയർമാൻ ആർ.പത്മഗിരീഷ് (കണ്ണൻ) പറഞ്ഞു.