കൊട്ടാരക്കര: പുത്തൂർ ആർ.ശങ്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സിവിൽ സർവീസ് അക്കാഡമി ആൻഡ് സോഷ്യൽ സയൻസ് റിസർച്ച് സെന്റർ നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ പുതിയ ബാച്ച് 20 ന് ആരംഭിക്കും. ഓൺലൈൻ ക്ളാസുകൾ അന്ന് രാവിലെ 10ന് മുൻ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്രർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. എഴാം ക്ളാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. 9447935999.