കരുനാഗപ്പള്ളി : താലൂക്കിൽ മത്സ്യത്തൊഴിലാളികൾക്കുള്ള തീരദേശ റേഷൻ കിറ്റുകളുടെ വിതരണം ആരംഭിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു. മാസ്ക്, സാനിറ്റൈസർ, പാൽപ്പൊടി, പാൽ, അരി എന്നിവ ഉൾപ്പെടെ 20 ഇനങ്ങളാണ് കിറ്റിലുള്ളത്. കിറ്റുകളുടെ വിതരണം റേഷൻ കടകൾ വഴിയാണ് നടത്തുന്നത്. മത്സ്യഫെഡ് കണ്ടെത്തിയ ഉപഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചതെന്ന് അധികൃതർ അറിയിച്ചു.