കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷത്തെ പഞ്ചവത്സര (ഇന്റഗ്രേറ്റഡ്) ബി.എ/ ബി.ബി.എ, ബി.കോം, എൽ.എൽ.ബി കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ കോളേജ് ഓഫീസിൽ നിന്ന് 23-ാം തീയതി മുതൽ 1000/രൂപ ഫീസ് അടച്ച് വാങ്ങുകയോ www.stnrusts.org/kollam എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 1000/ രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കാം. പ്ലസ് ടു ഫലം വന്നശേഷം മാർക്ക് ലിസ്റ്റിന്റെ പകർപ്പ് കോളേജ് ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 0474 2747770.