കുന്നിക്കോട് : ലോക്ക് ഡൗൺ കാലത്ത് പത്തനാപുരം താലൂക്കിൽ അബ്കാരി കേസുകളുടെ എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധന. മദ്യശാലകൾ അടച്ചിട്ടതോടെ വ്യാജവാറ്റും മറ്റ് ലഹരി വസ്തുക്കളുടെ വിൽപ്പനയും കൂടി. 'ഓപറേഷൻ ലോക്ഡൗൺ' വഴി പത്തനാപുരം എക്സൈസ് റേഞ്ച് മലയോര മേഖലയിൽ നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായിട്ടാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്.
താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 35 വാജമദ്യ കേസുകൾ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്തത്. വാറ്റുപകരണങ്ങളും 32 ലിറ്റർ ചാരായവും 5450 ലിറ്റർ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു. കഞ്ചാവ് വിറ്റതിന് രണ്ട് കേസും നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിറ്റതിന് 75 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഴുവൻ സമയ കൺട്രാൾറൂം തുടങ്ങിയതിന് പുറമേ സ്ട്രൈക്കിംഗ് ഫോഴ്സും ഷാഡോ സംഘവും സജീവമായിരുന്നതായി പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ് പറഞ്ഞു.