ഇ​ര​വി​പു​രം: സി​.പി​.ഐ മാ​ടൻ​ന​ട ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേതൃത്വത്തിൽ നടന്ന വി​ദ്യാർ​ത്ഥി​കൾ​ക്കു​ള്ള പഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണവും മ​രു​ന്ന് ത​ളി​ക്കു​ന്ന പ​മ്പി​ന്റെ ഉ​ദ്​ഘാ​ട​ന​വും സി​.പി​.ഐ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അ​സി​സ്റ്റന്റ് സെ​ക്ര​ട്ട​റി ജി. ലാ​ലു നിർ​വ​ഹി​ച്ചു. ബാ​ല​സം​ഘം കു​ഞ്ഞു​ങ്ങൾ ക​മ്മ്യൂ​ണി​റ്റി കി​ച്ചനിലേ​ക്ക് നൽ​കി​യ പ​ച്ച​ക്ക​റികൾ ഹ​സീ​ന സ​ലാ​ഹു​ദ്ദീ​നിൽ നി​ന്ന് കോർ​പ്പ​റേ​ഷൻ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അം​ഗം ഹ​ണി ബെ​ഞ്ച​മിൻ സ്വീ​ക​രി​ച്ചു. റാ​ഫി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൂ​ടി​യ യോ​ഗ​ത്തിൽ അ​യ​ത്തിൽ സോ​മൻ, എൻ. ന​ളി​നാ​ക്ഷൻ, പി. സോ​മ​നാ​ഥൻ പിള്ള, സ​ജി മാ​ടൻ​ന​ട, സു​നിൽ, സാ​ദി​ഖ്, സു​ജാ​ഹി, ഷെ​രീർ ഹാ​ഷിം എ​ന്നി​വർ സം​സാ​രി​ച്ചു.