കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി വഴി കർഷകർക്ക് ഒരു വർഷ കാലാവധിയിൽ ഹ്രസ്വകാല വായ്പകൾ നൽകും. 6.4 ശതമാനമാണ് പലിശനിരക്ക്. വിശദവിവരങ്ങൾക്ക് അതാത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.