bidu

കൊല്ലം: ബൈപ്പാസിൽ കുരീപ്പുഴ ടോൾ പ്ലാസയിൽ ഇന്നലെ ആരംഭിച്ച ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ജൂൺ 2ന് കളക്ടറേറ്റിൽ ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇപ്പോൾ ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നത്.

പ്രദേശവാസികൾക്കുവേണ്ടി അപ്രോച്ച് റോഡുകൾ ഉൾപ്പെടെയുള്ള യാത്രാസൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല. ബൈപ്പാസിന് കുറുകെയുള്ള റോഡുകളിൽ സുരക്ഷാ സംവിധാനങ്ങളും ഇല്ല. ഇത്തരം സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് അപലപനീയമാണെന്ന് ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.