ഏരൂർ: ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് സി.പി.മ്മിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റും മരച്ചീനിക്കിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. പത്തടി കാഞ്ഞുവയലിൽ വച്ച് നടന്ന വീതരണം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ടി.അഫ്സൽ അദ്ധ്യക്ഷനായി. അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, ഏരൂർ എൽ.സി.സെക്രട്ടറി എസ്.ബി.വിനോദ്, ഏരിയാകമ്മിറ്റി അംഗം ജെ.പത്മൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, ഗ്രാമപ്പഞ്ചായത്തംഗം ഫൗസിയ ഷംനാദ്, സക്കീർ ഹുസൈൻ,ഷൈജു,ഹക്കീം, ജാഫർഖാൻ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. കാഞ്ഞുവയൽ,ഇലവിൻമൂട്,പത്തടി എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.