കൊല്ലം: പേരയം പഞ്ചായത്തിനെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അറിയിച്ചു. കളക്ടറുമായും ജില്ലാ മെഡിക്കൽ ഓഫീസുമായും നടത്തിയ ചർച്ചയിലാണ് ടി.പി.ആർ നിർണയിച്ചതിലെ അപാകത പരിഹരിച്ച് നിയന്ത്രണങ്ങൾ പിൻവലിച്ചത്. നിലവിൽ 40ൽ താഴെ രോഗികൾ മാത്രമാണ് പഞ്ചായത്ത് പരിധിയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ സി വിഭാഗത്തിലാണ് പേരയം ഉൾപ്പെടുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7വരെ തുറന്നു പ്രവർത്തിക്കാം. പതിമൂന്നാം വാർഡ് കണ്ടയ്ൻമെന്റ് സോണായി തുടരും.