കൊല്ലം: ഇന്ധനവില വർദ്ധനവിനെതിരെ ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് മുണ്ടയ്ക്കൽ, സി.ആർ. രാമവർമ്മ., കണ്ണനല്ലൂർ ബിൻസിലി, അയത്തിൽ അപ്പുക്കുട്ടൻ, കുന്നത്തൂർ ഹാരീസ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.