പോ​രു​വ​ഴി: കു​ന്ന​ത്തൂർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്​ഘാ​ട​ന​വും വെ​ബി​നാ​റും ഇ​ന്ന് ന​ട​ക്കും വൈ​കി​ട്ട് 8 ന് ഗൂ​ഗിൾ മീ​റ്റി​ലൂ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി പി. പ്ര​സാ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. കൗൺ​സിൽ പ്ര​സി​ഡന്റ് ടി. അ​നിൽ അദ്ധ്യക്ഷ​നാ​വും . തു​ടർ​ന്ന് ഓൺ ലൈൻ പഠ​ന​വും മാ​ന​സി​കാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തിൽ വെ​ബി​നാർ ന​ട​ക്കും. ഡോ.എം. മോ​ഹ​നൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങൾ​ക്ക് പ്ര​ദേ​ശ​ത്തെ ഗ്ര​ന്ഥ​ശാ​ലാ പ്ര​വർ​ത്ത​കർ വ​ഴി പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ക്കാമെന്ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗൺ​സിൽ സെ​ക്ര​ട്ട​റി എ​സ്.ശ​ശി​കു​മാർ അ​റി​യി​ച്ചു.