കുന്നത്തൂർ : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്ന ഡി.സി.സി അണുവിമുക്തമാക്കി പഞ്ചായത്തംഗം . കുന്നത്തൂർ പതിനഞ്ചാം വാർഡ് മെമ്പർ റെജി കുര്യനാണ് പി.പി.ഇ കിറ്റ് ധരിച്ച് കേന്ദ്രം പ്രവർത്തിച്ചിരുന്ന കുന്നത്തൂർ നെടിയവിള അംബികോദയം സ്കൂളിലെ ക്ലാസ് മുറികളും പരിസരവും അണുവിമുക്തമാക്കിയത്. കെ.എസ്.യു നിയോജക മണ്ഡലം വൈസ് ചെയർമാൻ ഹരി പുത്തനമ്പലവും സഹായത്തിനുണ്ടായിരുന്നു. ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുന്നതിനാലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിയത്. ഇവിടെ കഴിഞ്ഞിരുന്ന രോഗികളെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ കേന്ദ്രത്തിലേക്ക് മാറ്റി.