കൊട്ടാരക്കര: ഉമ്മന്നൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പോറ്റിമുക്ക് ഉദിയൻകോട് കോളനിഭാഗത്തെ വീട്ടിൽ നിന്നാണ് കൊട്ടാരക്കര പൊലീസ് നടത്തിയ പരിശോധനയിൽ 35 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. കേസ് രജിസ്റ്റർ ചെയ്തു.