കുന്നത്തൂർ : വിദേശ മദ്യവില്പനശാലകളും ബാറുകളും തുറന്ന ദിവസവും കുന്നത്തൂർ താലൂക്കിൽ വ്യാജവാറ്റ് തകൃതി. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് തുണ്ടിൽ പുത്തൻവീട്ടിൽ ബാലചന്ദ്രൻ പിള്ള (45)യുടെ വീട്ടിൽ നിന്ന് ഇന്നലെ പത്ത് ലിറ്റർ ചാരായവും 100 ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചാരായം വാറ്റി വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടർന്ന് ശാസതാംകോട്ട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അൻവറിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇവ പിടികൂടിയത്.