കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വതിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വായനാ ദിനാചരണത്തിന് നാളെ കരുനാഗപ്പള്ളിയിൽ തുടക്കമാവും. താലൂക്കുതല പരിപാടികളുടെ ഉദ്ഘാടനം 19ന് ചവറ വികാസ് ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്. നാസർ നിർവഹിക്കും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനായ പി. ചന്ദ്രശേഖരപിള്ളയെ ചടങ്ങിൽ ആദരിക്കും. ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെ സഹായത്തോടെ തുറന്ന വായനക്കായി സമർപ്പിക്കുന്ന പുസ്തകക്കൂടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നിർവഹിക്കും. തുടർന്ന് എല്ലാ വായനശാലകളിലും പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിക്കും.