കൊട്ടാരക്കര: എം.സി റോഡിൽ വാളകം പൊളിക്കോട് സ്കൂട്ടർ അപകടത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ മരിച്ചു. കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ക്ലാർക്ക് അഭിലാഷാണ് (39) മരിച്ചത്. ചടയമംഗലം സ്വദേശിയാണ്. ഓഫിസിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴി ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.