fassion

കൊ​ല്ലം: കേ​ന്ദ്ര സർക്കാരിന്റെ ദേ​ശീ​യ വി​ക​സ​ന ഏ​ജൻ​സി​യാ​യ ഭാ​ര​ത് സേ​വ​ക് സ​മാ​ജത്തി​ന്റെ കൊ​ല്ലം ഹൈ​സ്​കൂൾ ജം​ഗ്​ഷൻ കോ​ട്ട​മു​ക്ക് റോ​ഡി​ലു​ള്ള ജി​ല്ലാ സെന്ററിൽ മൂന്ന്, ആറുമാസ ദൈർഘ്യമുള്ള ഡ്ര​സ് മേ​ക്കിം​ഗ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ​ ക്ഷ​ണിച്ചു. ക​ട്ടിം​ഗ് ആൻഡ് ടെ​യ്​ല​റിം​ഗ്, എം​ബ്രോ​യി​ഡ​റി തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ളും അ​ഭ്യ​സി​ക്കാം. വ​നി​ത​കൾ മാ​ത്രം അ​പേ​ക്ഷി​ച്ചാൽ മ​തി. പ്രാ​യം 15നും 48 നും മ​ദ്ധ്യേ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​കൾ ജൂൺ 25 വെ​ള്ളി​യാ​ഴ്​ച​ക്ക​കം പ്രോ​ഗ്രാം ഓ​ഫീ​സർ, ഭാ​ര​ത് സേ​വ​ക് സ​മാ​ജ്, ഹൈ​സ്​കൂൾ ജം​ഗ്​ഷൻ, കോ​ട്ട​മു​ക്ക് റോ​ഡ്, കൊ​ല്ലം​13 എ​ന്ന വി​ലാ​സ​ത്തിൽ ല​ഭി​ച്ചി​രി​ക്ക​ണം. ഫോൺ:​ 047427 97478.